പ്രായത്തെ തോല്‍പ്പിച്ച്‌; കൃഷിപ്പെരുമയില്‍ കല്ലടിക്കോട്ടെ കര്‍ഷക ദമ്പതികള്‍

കല്ലടിക്കോട്: കാര്‍ഷികവൃത്തിക്ക് വാര്‍ദ്ധക്യം യോജിച്ച നേരമെന്നു തെളിയിക്കുകയാണ്, “കല്ലടിക്കോട്”ചെറുള്ളി പറമുണ്ടയില്‍ കുര്യാക്കോസും ഭാര്യ എല്‍സിയും. രണ്ടുപേര്‍ക്കും പ്രായം എണ്‍പത്തിനോടടുത്തെങ്കിലും അലസതയോടെയിരിക്കാൻ ഈ വൃദ്ധ ദമ്പതികള്‍തയ്യാറല്ല.

ഒന്നേകാല്‍ ഏക്കറില്‍ തെങ്ങ്, അടക്ക, കുരുമുളക്, ജാതി, കവുങ്ങ്, വാനില തുടങ്ങി വ്യത്യസ്ത ഫലങ്ങള്‍ കൃഷി ചെയ്യുന്നു.തൈകള്‍ നടുന്നതും പരിപാലിക്കുന്നതുമെല്ലാം രണ്ടുപേരും ഒരുമിച്ച്‌. കാര്യമായ അദ്ധ്വാനത്തിനു മാത്രം കൂലിക്ക് ആളെ വിളിക്കും.മുഴുസമയം കൃഷിയിലിറങ്ങുന്ന ഇവര്‍ക്ക് , കൃഷി സാമ്ബത്തിക വരുമാനത്തേക്കാള്‍ മാനസിക നിര്‍വൃതികൂടിയാണ്.

ഏതുപ്രായത്തിലും സ്വന്തമായി അധ്വാനിച്ച്‌ കഴിയുന്നതാണ് നമ്മുടെ പാരമ്ബര്യം. കൃഷികൊണ്ട് ഇന്നത്തെ കാലത്ത് അധികമൊന്നും മെച്ചമില്ലെന്ന ധാരണയാണ് പുതിയതലമുറയെ പിന്നോട്ടടിപ്പിക്കുന്നത്.പഠിപ്പുള്ളവര്‍ കൃഷിയിലേക്ക് ഇറങ്ങണം. അദ്ധ്വാനത്തിന്റെ മഹത്വം പഠിപ്പിക്കുന്ന ഒന്നാണ് കൃഷി.

ഇവര്‍ പറയുന്നു 1970 ലായിരുന്നു കോട്ടയം ഭരണങ്ങാനത്ത് നിന്നും “കല്ലടിക്കോട്ടേക്ക്” കുടിയേറ്റം. 15 ഏക്കറില്‍ വീടും കൃഷിയുമായി ആദ്യം കരിമലയിലായിരുന്നു താമസം. അവിടെയെല്ലാം വിറ്റ് രണ്ടുപെണ്‍മക്കളെയും കെട്ടിച്ചയച്ചു.

മൂത്തമകള്‍ ആനി മുട്ടികുളങ്ങര സെന്റ് ആന്റ്‌സ് സ്‌കൂളില്‍അധ്യാപിക. ഇളയ മകള്‍ ലിസ പാലക്കയത്തും. പ്രായം തളര്‍ത്താത്ത മനസ്സുമായി, കാര്‍ഷിക വൃത്തിയില്‍ മഹത്തായൊരു മാതൃക സൃഷ്ടിക്കുകയാണ് ഈ കര്‍ഷക ദമ്പതികള്‍

Article re write *abdul hakeem kalladikode

Leave a Reply

Your email address will not be published. Required fields are marked *