ഡാ പിണറായി വിജയാ, നീയല്ല നിന്റച്ഛന്‍ കോരന്‍ വിചാരിച്ചാലും #$%###’ മുഖ്യമന്ത്രി പിണറായി വിജയനെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ‘ഡാ പിണറായി വിജയാ, നീയല്ല അന്റച്ഛന്‍ കോരനുണ്ടല്ലോ, അവന്‍ വിചാരിച്ചാലടക്കം ശബരിമലയില്‍ ഒരു പെണ്ണും കയറിയില്ല.’ എന്നു പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍ ഉടനീളം മുഖ്യമന്ത്രിയെ തെളിവിളിക്കുന്നതാണ്.

രണ്ടുപേരാണ് വീഡിയോയിലുള്ളത്. നവോത്ഥാനമുണ്ടാക്കാന്‍ നീയാര് ചട്ടമ്പിസ്വാമിയോ, അല്ലെങ്കില്‍ ശ്രീനാരായണ ഗുരു ജയന്തിയോ’ എന്നും വീഡിയോയില്‍ ചോദിക്കുന്നു.

ആങ്കുട്ടികളെപ്പോലെ ശബരിമലയിലേക്ക് പോയി വന്നവരാണ് തങ്ങളെന്നും കളിക്കാന്‍ നില്‍ക്കണ്ട നിന്റെ അവസാനത്തെയാണ് എന്നു പറഞ്ഞുമാണ് വീഡിയോ അവസാനിക്കുന്നത്. മുഖ്യമന്ത്രിയെ തെറിവിളിച്ച് അധിക്ഷേപിക്കുന്ന വീഡിയോയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്ന കാര്‍ട്ടൂണുമായി ബി.ജെ.പി മുഖപത്രം ജന്മഭൂമി കാര്‍ട്ടൂണിനെതിരെയും പ്രതിഷേധമുയര്‍ന്നിരുന്നു. ഡിസംബര്‍ 22ന് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിലാണ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുള്ളത്. വനിതാ മതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തിലായിരുന്നു ജന്മഭൂമിയുടെ കാര്‍ട്ടൂണ്‍.

ദൃക്സാക്ഷി എന്ന കാര്‍ട്ടൂണ്‍ പംക്തിയില്‍ ‘വനിതാ മതില്‍; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്’ എന്ന തലക്കെട്ടില്‍ വന്ന കാര്‍ട്ടൂണിലാണ് വിവാദപരാമര്‍ശമുള്ളത്. ‘തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം’ എന്ന അടിക്കുറിപ്പ് നല്‍കിയാണ് ജന്മഭൂമി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാര്‍ട്ടൂണിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *