മോഡി വാഗ്ദാനം ചെയ്ത 15 ലക്ഷം എല്ലാവര്‍ക്കും തരും, റിസര്‍വ് ബാങ്ക് പണം തരുന്നില്ല’; ഉടന്‍ ശരിയാക്കുമെന്ന് കേന്ദ്രമന്ത്രി രാം ദാസ് അതാവ്‌ലെ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാലിക്കപ്പെടാതെ പോയ അനേകം വാഗ്ദാനങ്ങളില്‍ ഒന്നായ ‘എല്ലാവര്‍ക്കും 15 ലക്ഷം വീതം’ നിറവേറ്റപ്പെടുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. കേന്ദ്ര സര്‍ക്കാര്‍ 15 ലക്ഷം വീതം തരാന്‍ തയ്യാറാണെന്നും റിസര്‍വ്വ് ബാങ്ക് നിലപാടാണ് തടസം സൃഷ്ടിക്കുന്നതെന്നും കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി രാംദാസ് അതാവ്‌ലെ പറഞ്ഞു.

പത്ത് കോടി ഇപ്പോ ഉണ്ടാകില്ല, പക്ഷെ സാവകാശം നിങ്ങളത് കാണും. സര്‍ക്കാരിന്റെ കയില്‍ അത്രയും ഭീമമായ തുകയില്ല. ആര്‍ബിഐയോട് ഞങ്ങള്‍ (കേന്ദ്രസര്‍ക്കാര്‍) ആവശ്യപ്പെടുന്നുണ്ടെങ്കിലും അവര്‍ വിട്ടുതരുന്നില്ല. ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതെല്ലാം ഇപ്പോള്‍ തന്നെ ഒത്തുവന്നേക്കില്ല. പക്ഷെ പടിപടിയായി അത് സംഭവിക്കും.
രാംദാസ് അതാവ്‌ലെ
2019 തെരഞ്ഞെടുപ്പിലെ എന്‍ഡിഎ ‘പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ’ നരേന്ദ്ര മോഡിയെ രാംദാസ് പുകഴ്ത്തുകയും ചെയ്തു. മോഡി വാഗ്ദാനങ്ങള്‍ മിക്കവയും പാലിച്ചെന്നും 2014ലെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബിജെപിയെ അനുവദിക്കാത്തത് റിസര്‍വ്വ് ബാങ്ക് ആണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *