വർക്കലയിൽ അമ്മയും കാമുകനും ചേർന്ന് രണ്ടു വയസ്സുകാരനെ കൊലപ്പെടുത്തി കാരണം..!!!

തിരുവനന്തപുരം വര്‍ക്കലയില്‍ രണ്ടുവയസ്സുകാരനെ കൊലപ്പെടുത്തിയ അമ്മയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു . ശനിയാഴ്ചയാണ് രണ്ടുവയസുകാരന്‍ ഏകലവ്യന്‍ മരിച്ചത്. അമ്മ ഉത്തരയെയും കാമുകന്‍ രജീഷിനെയും അറസ്റ്റുചെയ്തു. ദേഹമാസകലം മര്‍ദനമേറ്റാണ് ഏകലവ്യന്റെ മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഭര്‍ത്താവുമായി അകന്നുതാമസിക്കുന്ന ഉത്തരയുടെ മകന്‍ ഏകലവ്യന്‍ കഴിഞ്ഞദിവസമാണ് മരിച്ചത്. കുട്ടിയെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി. കുട്ടിക്ക് വയറുവേദനയാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. ഇതിനിടെ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഉത്തരയുടെ ഭര്‍ത്താവ് മനു പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് വര്‍ക്കല പോലീസ് സംഭവത്തില്‍ കേസെടുത്തത്.

കുട്ടിയുടെ വയറിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ടെന്നും അന്തരികാവയവങ്ങൾ ക്ഷതമേറ്റിട്ടുണ്ടെന്നും അതാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്തരയ്ക്ക് കാമുകനുമായുള്ള ബന്ധത്തെതുടർന്ന് കുട്ടിയുടെ അച്ഛൻ ഏറെനാളായി മാറിയാണ് താമസിച്ചിരുന്നത്.

ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ പാടുകളുണ്ടായിരുന്നതായി ഡോക്ടര്‍മാരും പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഉത്തരയെയും കാമുകനെയും വിശദമായി ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്

video courtesy manorama news

Leave a Reply

Your email address will not be published. Required fields are marked *