ഹർത്താലിനെ ചെറുത്തു തോൽപിക്കാൻ ആഹ്വാനം! സിനിമ കൊണ്ട് വിപ്ലവം സാധ്യമാകുമോ? സാധ്യമാകുമെന്ന് മലയാളികൾ…

ആഴ്ചയിലെ രണ്ടാമത്തെ ഹർത്താൽ.. മിണ്ടാതെ സഹിക്കുന്നത് എന്തിനാ എന്നുള്ള പരസ്യ വാചകമാണ് മനസ്സിൽ വരുന്നത്. ഓരോ ഹർത്താലിലും വീഥികൾ നിശബ്ദമായി ഒരു കാൽപ്പെരുമാറ്റം കേൾക്കാൻ കൊതിച്ചു കിടക്കെ പണ്ഡിതനും പാമരനും അടക്കം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എത്രമാത്രം ഉണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ. അവനവന്റെ ജീവിതത്തിലെ ഒരു നിമിഷം മാറ്റി വയ്ക്കുമ്പോൾ പോലും ബുദ്ധിമുട്ടുന്നവരുടെ ജീവിതത്തിലെ ഒരു ദിവസം അങ്ങ് പറിച്ചെറിയുമ്പോൾ അത് പ്രഖ്യാപിക്കുന്ന സംഘടനകൾക്ക് ലഭിക്കുന്ന ഓർഗാസം എന്താണെന്നു പല കുറി ചിന്തിച്ചിട്ടുണ്ട്.. അതിനു ഉത്തരം കിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിലും നാണയത്തിന്റെ മറു വശത്തെ പറ്റിയും ചിന്തിക്കണമല്ലോ.

നാളത്തെ ഹർത്താലിനെ കാരണം കാണാൻ സംഭവിച്ച ഒരു നല്ല കാര്യമുണ്ട്. മിണ്ടാതെ ഓരോ ഹർത്താലും ഓരോ ആഘോഷമാക്കാൻ ശ്രമിച്ച മലയാളി അതിനെ പൊളിച്ചെഴുതാൻ ശ്രമിക്കുന്നത് കാണുന്നത് തന്നെ സന്തോഷമാണ്. ഓരോ കലാമിറ്റികൾ വരുമ്പോൾ മാത്രം ഒത്തൊരുമ, സഹ ജീവി എന്ന പരിഗണന ഇത്യാദി ഘടകങ്ങൾ വന്നു ചേരുന്ന മലയാളിക്ക്, ഇതൊരു പുത്തൻ അനുഭവം തന്നെയാണ്. ഒരുപക്ഷെ അത് ഒരു സിനിമയുടെ പേരിലാണ് എങ്കിൽ പോലും അതിന്റെ മെറിറ്റുകൾ സാമൂഹ്യ മനസ്ഥിതിയിൽ ദീർഘ വ്യാപകമായി ഉണ്ടാകുന്ന പോസിറ്റിവിറ്റി ഏറെ വലുതാണ്.

#SayNoToHarthal #StandWithOdiyan ക്യാമ്പയിനുകളുമായി സിനിമ സ്നേഹികൾ നാളെത്തെ ഹർത്താലിനെ പ്രതിരോധിക്കുമ്പോൾ ഓര്മ വരുന്നത് പണ്ടാരോ പറഞ്ഞത് ഓര്മ വരുന്നു. കല വിപ്ലവം തന്നെയാണ്. അതെ കലയുടെ ഭാഗമായ സിനിമയ്ക്കു വേണ്ടിയൊരു വിപ്ലവം സൃഷ്ടിക്കപ്പെടുന്നു എന്നതാണ് ഈ ക്യാമ്പയിനുകളുടെ ബാക്കി തുക. നാളിതുവരെ ഹർത്താലുകൾ മിണ്ടാതെ സഹിച്ച ആഘോഷമാക്കിയ മാനുജർ അതിനെ ഒരു സിനിമയുടെ പേരിൽ എങ്കിലും ചെറുത്തു തോൽപ്പിക്കാൻ ശ്രമിക്കുന്നെങ്കിൽ അത് വിപ്ലവം തന്നെയാണ്. നാളിതുവരെ ഇത്രയും കടുത്ത രീതിയിൽ ഹർത്താലിന് എതിരെ, അതും ഇത്ര ബൾക് ആയി പ്രതികരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

ഇതൊരു തുടക്കമാകട്ടെ.. കൈയടികൾ സിനിമ സമൂഹമേ !! വേറൊരു പ്രസ്ഥാനത്തിനും ഇൻസിഡന്റിനും മലയാളിക്ക് കൊടുക്കാൻ കഴിയാത്ത സെന്സിബിലിറ്റി ഒരു സിനിമയുടെ റീലീസ് സംബന്ധിച്ച പ്രതിസന്ധി കൊണ്ട് സാധിച്ചെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്. ചിലർക്ക് തോന്നാം ഇതെല്ലം ബാലിശമാണെന്നു. നിസാരവത്കരിക്കണ്ട ചെറിയ കാര്യങ്ങളാണ് വലിയ വിപ്ലവങ്ങളിലേക്ക് നയിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *