പിടയുന്ന വേദന മായ്ക്കാൻ 30ലക്ഷം വേണം; ഇറങ്ങിത്തിരിച്ച് ഫിറോസ് [video]

ഞങ്ങൾക്ക് ഒന്നും വേണ്ട എന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കണം. ഫിറോസിക്കാ..’ ഉള്ളുപൊള്ളിക്കുന്ന വാക്കുകളാണ് ഇൗ ഉമ്മ സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനോടും കേരളത്തോടും പറയുന്നത്. നാലുവയസുകാരൻ മൻഹർഅലി വേദനകൊണ്ട് പിടയുമ്പോൾ ഇൗ കുടുംബത്തിന്റെ തോരാത്ത കണ്ണീര് മാത്രമാണ് അവശേഷിക്കുന്നത്.

മൂന്നരവർഷം പല ആശുപത്രികളിലായി ചികിൽസിച്ചു. പക്ഷേ ഇൗ അടുത്താണ് രോഗം കണ്ടെത്താനായത്. മജ്ജ മാറ്റി വയ്ക്കുക എന്നത് മാത്രമാണ് ഏകപ്രതിവിധി. മൽസ്യത്തൊഴിലാളിയായ പിതാവ് മജ്ജ നൽകാൻ തയാറാണ്. പക്ഷേ അതിനാവശ്യമായ 30ലക്ഷം രൂപ കണ്ടെത്താൻ ഒരു വഴിയും ഇൗ കുടുംബത്തിന്റെ മുന്നിലില്ല. ആകെയുള്ള സമ്പാദ്യമെല്ലാം വിറ്റാണ് ഇത്രനാൾ ചികിൽസിച്ചത്. ഇപ്പോൾ മരുന്നിനും പോലും വകയില്ലാതെ കളമശേരി മെഡിക്കൽ കോളജിൽ കഴിയുകയാണ് ഇൗ കുടുംബം. ഫിറോസ് കുന്നംപറമ്പിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഇൗ നാലുവയസുകാരന്റെ വേദന പുറംലോകമറിയുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കണ്ണു നനയാതെ നിങ്ങൾക്കിത് കാണാൻ കഴിയില്ല. ഈ കുഞ്ഞു ശരീരം താങ്ങാവുന്നതിനും അപ്പുറമാണിത്. ഇനിയെത്രനാൾ സഹിക്കണം ഈ വേദന. കൊടുങ്ങല്ലൂർ – എറിയാട് ചേരമാനിൽ മൻഹർഅലി എന്ന 4 വയസ്സുള്ള ഈ പൊന്നു മോനെ എല്ലാവരും സഹായിക്കണം.

NAME: ZEENATH V K
A/C NO: 0250053000013625
IFSC : SIBL0000250
BR : ERIYAD
SOUTH INDIAN BANK
Mob 8289922194

Leave a Reply

Your email address will not be published. Required fields are marked *