എനിക്ക് കീറിയതൊന്നുമില്ല, എല്ലാം തൂങ്ങിയതാണ്.’ അയൽപക്കത്തെ സ്ത്രീ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ അവൾ വൈകി…കുറിപ്പ്

‘എനിക്ക് കീറിയതൊന്നുമില്ല, എല്ലാം തൂങ്ങിയതാണ്.’ എന്റെ കുഞ്ഞുമുഖത്തേക്കു നോക്കി അയല്‍പക്കത്തെ ആ സ്ത്രീ അതു പറഞ്ഞപ്പോള്‍ എന്തെന്നു മനസിലാകാതെ ഞാനവരെ നോക്കി. തികഞ്ഞ അവജ്ഞയോടെ, വെറുപ്പോടെ എന്റെ മുഖത്തേക്കു നോക്കി, മുറ്റത്തേക്കു കാര്‍ക്കിച്ചു തുപ്പി, കാലുകളാല്‍ തറയെ ഞെരിച്ചമര്‍ത്തി അവര്‍ വീടിനകത്തേക്കു കയറിപ്പോയി.

ഞാന്‍ എന്റെ ദേഹത്തേക്കു നോക്കി. കീറിപ്പിഞ്ഞി നിറം മങ്ങിയ പെറ്റിക്കോട്ട്. വെള്ളയായിരുന്നു അതിന്റെ കളര്‍. പക്ഷേ, അതിപ്പോള്‍ നിറംമങ്ങി, അവിടവിടെ കീറി. അതുകണ്ടിട്ടാവാം അവര്‍ പറഞ്ഞത്, അവര്‍ക്കു കീറിയത് ഒന്നുമില്ല എന്ന്. ഉടുപ്പിന്റെ കീറലുകള്‍ കാണാതിരിക്കാന്‍ ഞാനത് കൂട്ടിപ്പിടിച്ചു. പക്ഷേ, മനസിലാകാത്ത ഒരു വരി വീണ്ടും. അവര്‍ പറഞ്ഞ ഈ തൂങ്ങിയത് എന്താണ്…??

അവരുടെയും അവരുടെ 3 ആണ്‍മക്കളുടെയും ഉടുപ്പുകളെല്ലാം പളപള തിളങ്ങുന്നതാണ്. കിന്നരികള്‍ പോലെ ചില തൊങ്ങലുകളും. ഈ മിന്നുന്ന, കിന്നരികള്‍ തൂങ്ങുന്ന ഉടുപ്പുകള്‍ ഉപയോഗിക്കുന്നതു കൊണ്ടാവും അവര്‍ക്ക് കീറിയതില്ല എല്ലാം തൂങ്ങിയതാണ് എന്ന് അവര്‍ പറഞ്ഞത്.

വിങ്ങുന്ന മനസോടെയാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയത്. എത്തിയപാടെ, ചേച്ചിയോടു കാര്യം പറഞ്ഞു. എന്റെ കീറിപ്പറിഞ്ഞ ഉടുപ്പു കണ്ടിട്ട് അവര്‍ പറഞ്ഞു ‘അവര്‍ക്കു കീറിയതൊന്നുമില്ല, അവര്‍ക്കുള്ളതെല്ലാം തൂങ്ങിയതാണ് എന്ന്. എന്റെ ഉടുപ്പെല്ലാം കീറിയിരിക്കുന്നതു കൊണ്ടല്ലേ ചേച്ചി അവരതു പറഞ്ഞത്?’ ചേച്ചി അനുകമ്പയോടെ എന്നെ നോക്കി. എന്നിട്ടു പറഞ്ഞു, അതിനര്‍ത്ഥം അതല്ല, അവര്‍ക്കു പെണ്‍മക്കള്‍ ഇല്ല എന്നും അവര്‍ക്കുള്ളതെല്ലാം ആണ്‍മക്കളാണ് എന്നുമാണ് പറഞ്ഞത് എന്ന്. എനിക്കു വീണ്ടും സംശയമായി.

‘അപ്പോള്‍ എന്താണീ കീറിയതും തൂങ്ങിയതും…???’ ‘കുറച്ചു കൂടി വലുതാകുമ്പോള്‍ അതു മോള്‍ക്കു മനസിലാകും….’ ചേച്ചി മറുപടി പറഞ്ഞു. ഞാന്‍ വളര്‍ന്നു, വലുതായി. കീറിയത് എന്ത് എന്നും തൂങ്ങിയത് എന്ത് എന്നും മനസിലായ ആ നിമിഷം മുതല്‍ അവരെ ഞാന്‍ പൂര്‍വ്വാധികം ശക്തിയോടെ വെറുക്കാന്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *