കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഇ ചിത്രങ്ങളുടെ സത്യാവസ്ഥ സോണിയുടെ ഫേസ്ബുക്ക് പോസ്റ്റ്…

ഒരു ചാനൽ പടവൻമാരും കാണില്ല, സ്കൂൾപഠനം കഴിഞ്ഞ് യൂണിഫോമിൽ മീനിന് വിലപേശണ്ട,അതുകൊണ്ട് ഒരു വൈറലുമില്ല, ആരും പോട്ടം പിടിക്കാൻ വരികയുമില്ല ഇത് വയറ്റിലെ തീയണയ്ക്കാൻ പാടുപെടുന്ന അനേകം കുട്ടികളിലൊരാൾ ബോൾഗാട്ടി ജംക്ഷനിലെ ഒരു കാഴ്ച .സോണി സ്റ്റാൻലി എന്ന ചെറുപ്പക്കാരൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആണിത്.കൊച്ചിയിലെ ബോൾഗാട്ടി ജങ്ഷനിൽ.താൻ പകർത്തിയ കണ്ണ് നിറയ്ക്കുന്ന ചിത്രങ്ങൾ ആണ് ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ഒരു ചെറിയ പെൺകുട്ടി ഏകദേശം പത്തു വയസ്സ് മാത്രം തോന്നിക്കുന്ന പെൺകുട്ടി മീൻ വില്ക്കുന്നതാണ് സംഭവം.മറ്റുചിലർ ആയിരുന്നെങ്കിൽ ഇ ഫോട്ടോ ഇതിനകം വൈറൽ ആയി ആവശ്യമായ സഹായം കിട്ടിയേനെ എന്നും ഇദ്ദേഹം പറയാതെ പറയുന്നു.ഇതിനകം തന്നെ ഇരുപതിനാലായിരം ആളുകൾ ആണ് ഫോട്ടോസ് ഷെയർ ചെയ്തിരിക്കുന്നത് .എത്രയും വേഗം ഇ മോൾക്കും സഹായങ്ങൾ എത്തട്ടെ എന്ന് ആശംസിക്കാം.

Leave a Reply

Your email address will not be published. Required fields are marked *