ഭർത്താവിനോട് പറയാൻ പാടില്ലാത്ത പത്തു കാര്യങ്ങൾ….

ദാമ്പത്യ ജീവിതത്തിൽ എല്ലാം പരസ്പരം പങ്കു വെക്കണം എന്ന് പറയാറുണ്ട് .എന്നാൽ മിക്കപ്പോഴും അത്തരം തുറന്നു പറച്ചിലുകൾ അകൽച്ചയ്ക്കും പ്രയാസങ്ങൾക്കും വഴി ഒരുക്കുന്നു .ഭഗവാൻ ശ്രീ കൃഷ്ണൻ ഗീതയിൽ പറഞ്ഞത് പോലെ നിർദോഷകരമായ കള്ളത്തരങ്ങൾ ചെയ്യാം .സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനായി ചില കാര്യങ്ങൾ മറച്ചു വെക്കുന്നതിലും തെറ്റില്ല .ചിലപ്പോൾ നിസ്സാരം ആയി തോന്നുമെങ്കിലും ഭാവി ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ആയി മാറിയേക്കാവുന്ന ചോദ്യങ്ങൾ ആണിവ .

1 .ഭർത്താവിന്റെ വേഷം മോശമാണെന്നു പറയുന്നത് – അഭിപ്രായങ്ങൾ ചോദിക്കുമ്പോൾ മാത്രം ഭർത്താവിന്റെ വേഷത്തിനെ കുറിച്ച് പറയുക .അല്ലാത്ത പക്ഷം അത് വ്യക്തിഗതമായ താല്പര്യങ്ങൾ ആയി കണക്കിലെടുത്തു അതിലേക്കു കൈ കടത്താതിരിക്കുക .നിസാരമായ ഇഷ്ടക്കേടുകൾ ചിലപ്പോൾ ജീവിതത്തിൽ വലിയ പൊരുത്തക്കേടുകൾ ആയേക്കാം . 2 .ഞാൻ നോക്കിക്കോളാം – ജീവിതത്തിലെ തീരുമാനങ്ങളും കാര്യങ്ങളും എല്ലാം പരസ്പരം പങ്കു വെക്കണം .അല്ലാതെ സ്വമേധയാ എല്ലാം തീരുമാനിക്കുകയും ഞാൻ നോക്കിക്കോളാം എന്ന വാചകങ്ങൾ പറയുന്നതും ഒഴിവാക്കുക

3 .എവിടെയെങ്കിലും അഭിപ്രായങ്ങൾ ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറി നിൽക്കാതെ നള രീതിയിൽ അഭിപ്രായ പ്രകടനം നടത്തണം .ജോലിയെ സംബന്ധിച്ചായാലും പുറത്തേക്കു പോകുന്ന സ്ഥലത്തെ കുറിച്ചായാലും നിങ്ങൾ തന്നെ നോക്കൂ എന്ന് ഒഴിഞ്ഞു മാറരുത് .അത് ദാമ്പത്യ ജീവിതത്തിനെ ദോഷമായി ബാധിക്കും .

4 .വിവാഹം വേണ്ടിയിരുന്നില്ല -ചെറിയ പിണക്കങ്ങൾക്കു പോലും നിന്നെ വിവാഹം കഴിക്കേണ്ടായിരുന്നു എന്ന് പരസ്പരം പഴി ചാരുന്നത് പരസ്പര സ്നേഹത്തെയും ബഹുമാനത്തെയും ബാധിക്കും .5 .നിങ്ങൾക്ക് കഴിയില്ല -ഭർത്താവിന് ചെയ്യാൻ പറ്റാത്ത കാര്യമായാലും പോലും നിങ്ങൾക്കത് ചെയ്യാൻ ആവില്ല എന്ന് പറഞ്ഞു പുച്ഛിക്കരുത് .

6 .കുട്ടികളെ നോക്കൂ,പക്ഷെ – കുട്ടികളെ നോക്കാൻ ഏൽപ്പിക്കുമ്പോൾ അശ്രദ്ധ കാണിക്കരുത് എന്നൊന്നും എടുത്തു പറയരുത് ,സ്വന്തം മക്കളെ കാര്യത്തിൽ ഉത്തരവാദിത്വം ഇല്ലാത്ത ആൾ ആയിട്ടാണ് ഭാര്യ കരുതിയിരിക്കുന്നത് എന്ന തോന്നൽ ദാമ്പത്യ ജീവിതത്തിൽ വിള്ളൽ ഉണ്ടാക്കും 7 .നിങ്ങൾക്ക് എന്നാണു ജോലി കിട്ടുക -ഭർത്താവിന് ജോലി നഷ്ടപ്പെടുന്ന അവസരത്തിൽ സാന്ത്വനം വെക്കുക..അലാതെ എന്നാണു ഇനി നിങ്ങൾക്ക് ജോലി കിട്ടുക എന്ന ചോദ്യങ്ങൾ പറഞ്ഞു .വിഷമിപ്പിക്കരുത്

8 .എനിക്ക് എന്താ വണ്ണം കുറയാത്തത് – സ്വന്തം വണ്ണം കൂടിയതിനു ഇടയ്ക്കിടയ്ക്ക് ഭർത്താവിനോട് അത് ചോദിച്ചു ബുദ്ധിമുട്ടിക്കരുത് .അത് അവരിൽ അസ്വസ്ഥതകൾ ഉണ്ടാക്കും 9 .ഞാൻ ഓക്കേ ആണ് -വിഷമങ്ങൾ അരച്ച് വെച്ച് ഓക്കേ ആണ് എന്ന് പറയാതെ ഭർത്താവിനോട് തന്റെ പ്രയാസങ്ങൾ തുറന്നു പറയണം 10 .സുഹൃത്തുക്കളോ ഞാനോ – താരതമ്യങ്ങൾ പാടില്ല.സുഹൃത്തുക്കളെ വിലമതിക്കുന്ന കൂടുതൽ ആണെന്ന് കരുതി അവരെ വിലക്കുന്നത് ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും .

Leave a Reply

Your email address will not be published. Required fields are marked *