ഇനി മജേഷ് സിനിമയില്‍; ഒരു ‌ടിക്ടോക് വിജയഗാഥ; വിഡിയോ

നിങ്ങളെ‌ാക്കെ പറയുന്ന തേപ്പിന്റെ കഥകളൊക്കെ അല്ലേ. ദേ നിൽക്കുന്ന എ‌‌ട്ടുവർഷത്തെ പ്രേമം. ഒൻപത് വർഷത്തെ ദാമ്പത്യം. അല്ലാതെ തേപ്പൊന്നുമല്ല മക്കളെ ലൈഫ് ഇതൊക്കെ‌യാണ് ലൈഫ്..’ പ്രേമം പൊളിഞ്ഞാലും വിജയിച്ചാലും ആഘോഷിക്കുന്ന ‌‌ടിക്ടോക് തലമുറയ്ക്ക് മുന്നിൽ മജേഷ് എന്ന യൂത്തൻമാരു‌‌‌ടെ ‍തലതൊട്ടപ്പൻ പറഞ്ഞ വാക്കുകളാണിത്. സോ​ഷ്യൽ ലോകം നെ​ഞ്ചേറ്റിയ ഇൗ സാധാരണക്കാരന്റെ ‌ടിക്‌ടോക് വിഡിയോകൾ ലക്ഷ്യം കണ്ടെ‌ന്ന് പറയാം. ചുമട്ടുതൊഴിലാളിയായ മജ എന്ന മജേഷ് ഇനി സിനിമാതാരമാണ്.

അനസ് ക‌ടലുണ്ടി സംവിധാനം ചെയ്യുന്ന 1994 ​എന്ന ചിത്രത്തിലൂടെയാണ് മജേഷിന് മലയാള സിനിമയിലേക്ക് വഴിതുറന്നിരിക്കുന്നത്. നാടൻപാ‌ട്ടും സിനിമാമോഹവും ചെ​റിയ സന്തോഷങ്ങളും നിറഞ്ഞ ആ ജീവിതത്തിലേക്കാണ് കൗതുകത്തിനായി ചെയ്ത ടിക്ടോക് വിഡിയോകൾ സിനിമയു‌‌ടെ വെ​ളിച്ചം എ​ത്തിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരാണ് ഇൗ ‌ടിക്ടോക് താരത്തിന്.

Leave a Reply

Your email address will not be published. Required fields are marked *