ഇങ്ങനെയൊരു കാരണം കൊണ്ട് വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലെന്നു ഒരു നടി പറയുന്നത് ഇതാദ്യം!

തെന്നിന്ത്യന്‍ താരസുന്ദരിയായ ചാര്‍മി കൗര്‍ പലപ്പോഴും വിവാദങ്ങളില്‍ പെട്ട നായികമാരില്‍ ഒരാളാണ്. ചൂടന്‍ രംഗങ്ങളില്‍ വെള്ളിത്തിര കീഴടക്കിയ ഈ താര സുന്ദരി മികച്ച കഥാമൂല്യമുള്ള ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായി തീര്‍ന്നിരുന്നു.

എന്നാല്‍ അടുത്തിടെ താരം നടത്തിയ വെളിപ്പെടുത്തല്‍ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. വിവാഹത്തില്‍ വിശ്വാസമില്ലെന്നും വിവാഹം കഴിച്ചാല്‍ അത് വിവാഹ മോചനത്തിലേ അവസാനിക്കൂ എന്നുമാണ് ചാര്‍മിയുടെ പക്ഷം. സിനിമയില്‍ പ്രണയം വര്‍ക്കൗട്ടാകും. എന്നാല്‍ ജീവിതത്തില്‍ അങ്ങനെ ആകുന്നില്ലെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.

അത്തരത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ചാര്‍മി തുറന്ന് പറയുന്നു. എന്‌റെ ജീവിതത്തില്‍ പ്രണയം പരാജയപ്പെട്ടിട്ടുണ്ട്. ചലചിത്ര രംഗത്തുള്ള ആളുമായി തന്നെയായിരുന്നു പ്രണയം. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ആ ബന്ധം തകര്‍ന്നു. ഇത്തരത്തില്‍ അനുഭവം ഉള്ള എനിക്ക് എങ്ങനെ ഒരു വിവാഹം കഴിയ്ക്കാന്‍ സാധിക്കും.

അഥവാ കഴിയ്ച്ചാലും വിവാഹമോചനം സംഭവിക്കുമോ എന്നും ചാര്‍മി ഭയപ്പെടുന്നതായി പറയുന്നു. കരിയറിലെ തിരക്കുകള്‍ മൂലം കുടുംബത്തോടൊപ്പം എത്രത്തോളം സമയം ചെലവഴിക്കാന്‍ സാധിക്കുമെന്നതിലും ആശങ്കയുണ്ടെന്നും ചാര്‍മി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *