പ്രിയാ വാര്യരെത്തുന്നു; അഡാര്‍ ലൗവിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു…..

ഒരു adar love പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വൈകിയ ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രം 2019ലെ പ്രണയദിനത്തില്‍, അതായത് february 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലെ സിനിമയുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരിക്കുന്നത്.

ഒരു അഡാര്‍ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും വൈറലായിരുന്നു. എന്നാല്‍, ഇത്രയും ഹൈപ്പില്‍ നില്‍ക്കുമ്പോഴും ചിത്രം പുറത്തിറങ്ങാത്തത് ആരാധകരെ നിരാശരാക്കി.

happy weddings, chunks എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളെത്തുന്ന സിനിമയുടെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ്.

Leave a Reply

Your email address will not be published. Required fields are marked *