ഈ കുട്ടികളുടെ കഴിവിനെയല്ലേ ശരിക്കും പ്രോത്സാഹിപ്പിക്കേണ്ടത്……

ഫെയ്സ്ബുക്കും വാട്സാപ്പും വിട്ട് യുവതി യുവാക്കൾ ഇപ്പോൾ ചൈനീസ് ടിക് ടോക്കിന്റെ പിന്നാലെയാണ്. ടിക് ലോക്കിൽ ഫോളവേഴ്സിനെ കിട്ടാൻ ലക്ഷ്യമിട്ട് കൗമാര പ്രായക്കാർ ചെയ്തു കൂട്ടുന്ന കോപ്രായങ്ങൾ ഇപ്പോൾ നാടിനു തന്നെ തലവേദനയായിരിക്കുന്നു. വീടിനകത്തും പുറത്തും ടിക് ടോക് വിഡിയോ ഷൂട്ട് നടക്കുകയാണ്. ടിക് ടോക് ഡാൻസിനെതിരെ മുന്നറിയിപ്പുമായി പൊലീസും രംഗത്തെത്തി. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ ടിക് ടോക് ഡാൻസുകൾക്കെതിരെ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാട്ടുകാരെ കളിയാക്കിയും വ‍ഞ്ചിച്ചും ബുദ്ധിമുട്ടിച്ചും വിഡിയോ പകർത്തുന്നവരുടെ ലക്ഷ്യം ടിക് ടോക്കിലെ ആരാധകരെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ടിക് ടോക്കിൽ ഹിറ്റായ ഒന്നാണ് ‘നില്ല്..നില്ല് എന്റെ നീലക്കുയിലേ..’ ജാസി ഗിഫ്റ്റിന്റെ ഇൗ പാട്ട് പുനരാവിഷ്കരിക്കുന്നത് അൽപം കടന്ന മാർഗത്തിലാണെന്ന് മാത്രം.

വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് യുവാക്കളും യുവതികളും ടിക് ടോക്ക് വിഡിയോ പകർത്തുന്നത്. എന്നാല്‍ ടിക് ടോക്കിലൂടെ ചില നല്ല പ്രകടനങ്ങളും നിമിഷങ്ങളും നമ്മൾക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.അങ്ങിനെ കണ്ട് കഴിഞ്ഞാൽ ഹൃദയത്തിൽ സ്പർശിക്കുന്ന ഒരു വീഡിയോയാണിത്.ശാരീരിക പരിമിതികളിൽ വിഷമിക്കാതെ കഴിവ് കൊണ്ട് വിസ്മയിപ്പിക്കുന്ന ഇവരാണ് താരങ്ങൾ ഇവർക്കാണ് സപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *